Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooking Competition

Idukki

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ച​ക​മ​ത്സ​രം

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ള്‍ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ മാ​റ്റു​ര​ച്ച പാ​ച​ക മ​ത്സ​ര​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം എ​സ്എ​സ് യു​പി​എ​സി​ലെ കെ.​വി. വി​ജി​ത​യ്ക്ക് ഒ​ന്നാം സ്ഥാ​നം. വ​ലി​യ​തോ​വാ​ള സി​ആ​ര്‍​എ​ച്ച്എ​സി​ലെ ബി​ന്ദു വ​ര്‍​ഗീ​സ്, നെ​ടു​ങ്ക​ണ്ടം എ​സ്എ​സ് യു​പി​എ​സി​ലെ ലി​സി ബി​ജു എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ജെന്‍​സി​മോ​ള്‍ സി. ​മാ​ങ്കോ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. മ​ണി എം​എ​ൽ​എ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ല്‍ ന​ട​ന്ന പാ​ച​ക​മ​ത്സ​രം പ്ര​ധാ​ന​മ​ന്ത്രി പോ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ ഏ​ഴു തൊഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു. പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക​ളും നാ​ട്ടു കാ​ര്‍​ഷി​കോ​ത്പ​ന്നങ്ങളും ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്.


സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി കൂ​ടു​ത​ല്‍ പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കാ​നാ​ണ് പാ​ച​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ള്‍, ന്യൂ​ട്രീ​ഷ​ന്‍, പാ​ച​ക വി​ദ​ഗ്ധ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ നാ​ലം​ഗ പാ​ന​ലാ​ണ് വി​ധി നി​ര്‍​ണ​യി​ച്ച​ത്.

Latest News

Corehub Up